സി.പി.എം നേതാക്കൾക്ക് അനുവദിച്ച ഗൺമാൻമാരെ സർക്കാർ തിരിച്ചുവിളിക്കുമെന്ന് സൂചന തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് സി.പി.എം നേതാക്കൾക്ക് അനുവദിച്ച ഗൺമാൻമാരെ സർക്കാർ തിരിച്ചുവിളിക്കുമെന്ന് സൂചനയായി പൊലീസ് ആസ്ഥാനത്ത് കണക്കുകൾ ശേഖരിക്കുന്നു. സുരക്ഷ ഭീഷണിയുടെ പേരിൽ സി.പി.എം നേതാക്കൾക്ക് വാരിക്കോരി ഗൺമാൻമാരെ അനുവദിച്ചിരുന്നു. ഇതിൽ പി. ജയരാജന് മാത്രമാണു സുരക്ഷാ ഭീഷണിയുള്ളത്. തിരുവനന്തപുരം കോർപറേഷനിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഒരു സി.പി.എം കൗൺസിലർക്കും വ്യക്തമായ കാരണങ്ങളില്ലാതെ ഗൺമാനെ അനുവദിച്ചിരുന്നു. പലർക്കായി അഞ്ഞൂറോളം ഗൺമാൻമാരെ അനുവദിച്ചിട്ടുണ്ടെന്നാണ് പൊലീസ് ആസ്ഥാനത്തുനിന്നുള്ള പ്രാഥമിക കണക്ക്. മുഖ്യമന്ത്രി പിണറായി വിജയന് സെഡ് കാറ്റഗറി സുരക്ഷയുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഉപയോഗിക്കുന്നില്ല. എന്നാൽ, അദ്ദേഹത്തിന്റെ സുരക്ഷാ ഡ്യൂട്ടിയുള്ളവർ തിരികെ പൊലീസിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നിശ്ചയിക്കുന്നതിന് മുമ്പു തന്നെ അവരുടെ ഗൺമാൻമാരായി പൊലീസിലെ അടുപ്പക്കാർക്ക് നിയമനം തേടി വിവിധ കോൺഗ്രസ് നേതാക്കൾ സമ്മർദം തുടങ്ങിയിട്ടുണ്ട്. പുതിയ സർക്കാർ അധികാരമേൽക്കും മുമ്പ് വി.ഡി. സതീശനും രമേശ് ചെന്നിത്തലക്കും പൈലറ്റും എസ്കോർട്ടും പൊലീസ് അനുവദിച്ചിരുന്നു. എന്നാൽ, ഇരുവരും പൊലീസ് എസ്കോർട്ട് തിരിച്ചയച്ചു. ആരു മുഖ്യമന്ത്രിയാകുമെന്ന് പൊലീസിനും വ്യക്തതയില്ലാത്തതിനാലാണ് ഇരുവർക്കും പൈലറ്റും എസ്കോർട്ടും അനുവദിക്കാൻ തീരുമാനിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഭരണമാറ്റത്തിന് പിന്നാലെ പൊലീസിലും സ്ഥാനചലനങ്ങൾക്ക് കളമൊരുങ്ങുന്നു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നിശ്ചയിക്കുന്നതിന് മുമ്പു തന്നെ അവരുടെ ഗൺമാൻമാരായി പൊലീസിലെ അടുപ്പക്കാർക്ക് നിയമനം തേടി വിവിധ കോൺഗ്രസ് നേതാക്കൾ സമ്മർദം തുടങ്ങിയിട്ടുണ്ട്. പുതിയ സർക്കാർ അധികാരമേൽക്കും മുമ്പ് വി.ഡി. സതീശനും രമേശ് ചെന്നിത്തലക്കും പൈലറ്റും എസ്കോർട്ടും പൊലീസ് അനുവദിച്ചിരുന്നു. എന്നാൽ, ഇരുവരും പൊലീസ് എസ്കോർട്ട് തിരിച്ചയച്ചു. ആരു മുഖ്യമന്ത്രിയാകുമെന്ന് പൊലീസിനും വ്യക്തതയില്ലാത്തതിനാലാണ് ഇരുവർക്കും പൈലറ്റും എസ്കോർട്ടും അനുവദിക്കാൻ തീരുമാനിച്ചതെന്നാണ് ലഭിക്കുന്ന വിവരം.#politics #power #government #leadership #authority
