രേണു സുധിയുടെ രോഗാവസ്ഥ വെളിപ്പെടുത്തി ഫിറോസ് രേണു സുധിയുടെ രോഗാവസ്ഥ വെളിപ്പെടുത്തി ഫിറോസ് കെഎച്ച്ഡിഇസി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ഇപ്പോൾ ശ്രദ്ധ നേടുന്നു. കേരള ഹോം ഡിസൈൻ ഗ്രൂപ്പിന്റെ സ്ഥാപകനായ ഫിറോസ് രേണുവിന് എതിരെ സോഷ്യൽമീഡിയയിൽ നിറയുന്ന പരിഹാസങ്ങളും വിമർശനങ്ങളും അവസാനിപ്പിക്കണമെന്നും രോഗം കൂടുതൽ സാരമായി അവരെ ബാധിച്ചിരിക്കുകയാണെന്നും കുറിപ്പിൽ പറയുന്നു. രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് ഫിറോസ് വ്യക്തമാക്കി. രേണുവിന് കാൻസർ ആണെന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ കുറച്ചുദിവസങ്ങളായി പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാൽ രേണു തന്റെ അസുഖത്തെ കുറിച്ച് തുറന്ന് പറഞ്ഞിട്ടില്ല. ഇപ്പോൾ വാർത്തകൾ പ്രചരിക്കുന്നതിന് പിന്നിലെ കാരണം രേണുവിന്റെ ആരോഗ്യ സ്ഥിതി കൂടുതൽ സാരമായി മാറിയതാണെന്ന് ഫിറോസ് വ്യക്തമാക്കി. ഇന്ന് ലഭിച്ച മെഡിക്കൽ റിപ്പോർട്ട് പ്രകാരം രോഗം കൂടുതൽ സാരമായി ബാധിച്ചിരിക്കുകയാണെന്ന് കുറിപ്പിൽ പറയുന്നു. വരും ദിവസങ്ങളിൽ കോട്ടയം മെഡിക്കൽ കോളേജിൽ തുടർ ചികിത്സ ആരംഭിക്കാനിരിക്കുകയാണ്. ഫിറോസിന്റെ കുറിപ്പിന്റെ പൂർണരൂപം: സുഹൃത്തുക്കളേ, രേണു ഇന്ന് ഒരു വലിയ പോരാട്ടത്തിന്റെ നടുവിലാണ്. അത്ര ചെറുതല്ലാത്ത രോഗത്തോട് അവർ ധൈര്യത്തോടെ പൊരുതിക്കൊണ്ടിരിക്കുകയാണ്. അസുഖം മുൻകൂട്ടി അറിഞ്ഞിട്ടും അതിന്റെ വേദനയും ഭയവും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ മനസ്സിൽ ഒതുക്കി ചികിത്സയുമായി മുന്നോട്ട് പോയ ഒരാളാണ് അവർ. ഇന്ന് ലഭിച്ച മെഡിക്കൽ റിപ്പോർട്ട് പ്രകാരം രോഗം കൂടുതൽ സാരമായി ബാധിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ കോട്ടയം മെഡിക്കൽ കോളേജിൽ തുടർ ചികിത്സ ആരംഭിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ എനിക്ക് എല്ലാവരോടും ഒരു ചെറിയ അഭ്യർത്ഥനയുണ്ട്. ദയവായി നെഗറ്റീവ് കമന്റുകളും പരിഹാസങ്ങളും ഒഴിവാക്കുക. ജീവിതം നമ്മുക്ക് എത്ര ദിവസം ബാക്കിയുണ്ടെന്ന് ആരും അറിയില്ല. അതുകൊണ്ട് അവർക്ക് സന്തോഷം നൽകുന്ന റീലുകളും വീഡിയോകളും അവർ ചെയ്യട്ടെ. അവരുടെ ആ കുഞ്ഞു സന്തോഷങ്ങൾ അവർ ആഘോഷിക്കട്ടെ. അവരുടെ ചില പ്രതികരണങ്ങൾ മൂലം ജീവിതത്തിൽ ഞാനടക്കം പലരും ഇതിനോടകം തന്നെ വേദനിപ്പിച്ചിട്ടുണ്ട്. അവർക്ക് സഹതാപം ആവശ്യമില്ലെന്ന് എനിക്കറിയാം.#social_media #kerala_home_design_group #kottayam_medical_college #firoz #rani_sudhi
